‘അമ്മയുടെ ഓർമ്മകൾ എന്നെന്നും’; ആരോഗ്യവകുപ്പ് ജീവനക്കാരിയായിരുന്ന അമ്മയുടെ സ്മരണയ്ക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് വീൽ ചെയർ സംഭാവന നൽകി മക്കൾ


പേരാമ്പ്ര: അമ്മയുടെ ഓർമ്മയ്ക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് വീൽ ചെയർ സംഭാവന നൽകി മക്കൾ. ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന കൊല്ലിയിൽ ദേവിയുടെ സ്മരണയ്ക്കായാണ് മക്കളായ സ്വപ്ന സീന സനീഷ്, സനൽ എന്നിവർ വീൽ ചെയർ നൽകിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, മെഡിക്കൽ ഓഫീസർ ഡോ. കെ.ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് വീൽ ചെയർ ഏറ്റുവാങ്ങി. ആരോഗ്യ സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ഹെഡ് നേഴ്സ് ലിസമ്മ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.