കേരളത്തിനകത്തും പുറത്തും നിരവധി കേസുകള്‍ തെളിയിച്ച ഉദ്യോഗസ്ഥന്‍; രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി കൂത്താളി സ്വദേശിയായ എസ്.ഐ ബിജുലാല്‍


പേരാമ്പ്ര: ഇത്തവണത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പേരാമ്പ്ര സ്വദേശിയായ എസ്.ഐ ബിജുലാലിന്. പേരാമ്പ്ര കൂത്താളി ജോബിറ കോട്ടേജ് 2/6 ല്‍ പരേതനായ സി.പി കരുണാകരന്റെയും ടി.കെ സുകുമാരിയുടെയും മകനാണ്. കൂത്താളി ചാക്യാര്‍പൊയില്‍ കുടുംബാംഗമാണ് ബിനുലാല്‍.

കേരളത്തിനകത്തും പുറത്തും നിരവധി മോഷണം, കൊലപാതകം, മയക്കുമരുന്ന് കേസ്സുകള്‍ തെളിയിച്ച ഇദേഹം ഇപ്പോള്‍ കണ്ണൂര്‍ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്തുവരികയാണ്. പൊതുജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുകയും അതുവഴി കേരള പോലീസിന്റെ യശസ്സ് ഉയര്‍ത്തുകയും ചെയ്യുന്ന ഈ പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ ഉത്തരവാദിത്തങ്ങളില്‍ ഇന്നുവരെ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. അതിനാല്‍ തന്നെ നിരവധി തവണ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പോലും അഭിനന്ദനങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പേരാമ്പ്ര സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി തലശ്ശേരിയിലാണ് താമസം. ഭാര്യ അരുണ (വൈസ് പ്രിന്‍സിപ്പല്‍ അമൃത വിദ്യാലയം തലശ്ശേരി) മക്കള്‍ ഡോ. ഹരികാന്ത്, നന്ദന (എം.എസ്.സി വിദ്യാര്‍ത്ഥി).

summary: SI Bijulal, a native of koothali has been awarded the president’s police medal