മഴ കുറഞ്ഞു; കക്കയം ഡാമിന്റെ ഇരു ഷട്ടറുകളും അടച്ചു
കൂരാച്ചുണ്ട്: കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡിമിന്റെ ഇരു ഷട്ടറുകളും അടച്ചു. ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് രാവിലെ ഒരു ഷട്ടർ പൂർണ്ണമായും അടച്ചിരുന്നു. രണ്ടാമത്തെ ഷട്ടർ 15 സെന്റിമീറ്ററാണ് ഉയർത്തിയത്. വെെകുന്നേരം രണ്ടാമത്തെ ഷട്ടറും അടയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായതിനെ തുടർന്നാണ് കക്കയം ഡാമിന്റെ ഇരു ഷട്ടറുകളും തുറന്നത്.
റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഒരു കാരണവശാലും പുഴയില്‍ ഇറങ്ങാന്‍ പാടുള്ളതല്ല.
Summary: shutters closed in kakkayam dam