കണ്ണൂർ ഗവ.വനിതാ ഐ.ടിഐയിൽ ഹ്രസ്വകാല കോഴ്‌സുകൾ; വിശദമായി അറിയാം
കണ്ണൂർ: ഗവ. വനിതാ ഐ.ടി.ഐയിൽ ഐ.എം.സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (ആറ് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി -തിയറി (മൂന്ന് മാസം), മൈക്രോസോഫ്റ്റ് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി (രണ്ട് മാസം), മൈക്രോസോഫ്റ്റ് എക്‌സൽ (ഒരു മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് -ജിഎസ്ടി റിട്ടേൺ ഫയലിങ് (ഒരു മാസം) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. ഫോൺ: 0497 2835987, 9745479354.
ഗവ.വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി-റേ, ഓട്ടോഡസ്‌ക് റെവിറ്റ് ആർക്കിടെക്ച്ചർ, സ്‌കെച്ച് അപ്പ് ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണൽ) കോഴ്‌സ് ഏപ്രിൽ ഒന്നിന് ആരംഭിക്കും.

ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ കോഴ്‌സ്/ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബി.ടെക് കോഴ്‌സ് കഴിഞ്ഞവർക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവർക്ക് ആറ് മാസവും ദൈർഘ്യമുള്ള കോഴ്‌സിൽ ചേരാൻ താൽപര്യമുള്ളവർ വനിത ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0497 2955987, 9562680168.
Description: Short-term courses at Kannur Government Women's ITI