ഷൊർണൂർ – കണ്ണൂർ സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ വൻ സ്വീകരണം


പയ്യോളി : പയ്യോളിയിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച ഷൊർണൂർ – കണ്ണൂർ സ്പെഷൽ ട്രെയിനിന് പയ്യോളിയിൽ സ്വീകരണം നൽകി. റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റിയുടെ (പി ആർ ഡി എ സി) യുടെ ആഭിമുഖ്യത്തിലാണ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്.

പയ്യോളി നഗരസഭാ അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ, വൈസ് ചെയർമാൻ പത്മശ്രീ പള്ളി വളപ്പിൽ, റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ മഠത്തിൽ നാണു , സബീഷ് കുന്നങ്ങോത്ത്, സി പി രവീന്ദ്രൻ, മഠത്തിൽ അബ്ദുറഹിമാൻ, എൻ ടി രാജൻ, കെ പി റാണാപ്രാതാപ്, കെ വി ചന്ദ്രൻ, ഒ ടി മുരളിദാസ്, ഇരിങ്ങൽ അനിൽ കുമാർ, ശശി തരിപ്പയിൽ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ സംബന്ധിച്ചു.

ഷൊർണൂർ – കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട് . മലബാറിലെ കടുത്ത യാത്രാത്തിരക്കിന് പരിഹാരമായാണ് ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ സ്പെഷ്യൽ ട്രയിൻ സർവ്വീസ് നടത്തുന്നത്.