ഷോക്കടിച്ച് തെറിച്ച് വീണു; നരിക്കാട്ടേരിയിൽ തെങ്ങ് കയറ്റ തൊഴിലാളിക്ക് രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികൾ


നാദാപുരം: തെങ്ങ് കയറ്റത്തിനിടെ ഷോക്കേറ്റ് തെറിച്ച് വീണ തൊഴിലാളിക്ക് രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികൾ. നരിക്കാട്ടേരി പന്ത്രണ്ടാം വാർഡിലെ കിഴക്കേടത്ത് പറമ്പിൽ തെങ്ങ് കയറ്റത്തിനിടെ ചട്ടിരങ്ങോത്ത് ബാബു ( 60 )നാണ് ഷോക്കേറ്റത്.ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് സംഭവം.

തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് ഏണി ഇലക്ട്രിക് ലൈനിൽ തട്ടിയതിനെ തുടർന്ന് ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. സമീപത്ത് തേങ്ങ പെറുക്കുകയായിരുന്ന യുവാവും, തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ബാബുവിന് പ്രാഥമിക ശുശ്രൂഷ നൽകി. കക്കട്ടിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വടകര ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ബാബു ആശുപത്രി വിട്ടു.

Description: Shocked, he sprang and fell; Guaranteed workers rescue coconut workers in Narikatteri