വലിയവട്ടളം ഗുരുതി, ഇളനീർഅഭിഷേകം, കലാപരിപാടികൾ; പുതുപ്പണം സിദ്ധാന്തപുരം ശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം, 24 മുതൽ വിപുലമായ പരിപാടികള്‍


പുതുപ്പണം: സിദ്ധാന്തപുരം ശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 24, 25, 26, 27 തീയതികളിൽ നടക്കും. 24ന് കാലത്ത് അഞ്ചുമണിക്ക് അഭിഷേകങ്ങൾ, ആറുമണിക്ക് ഗണപതിഹോമം, വൈകീട്ട് ആറിന് ആചാര്യവരണം, തുടര്‍ന്ന് രാത്രി എട്ട് മണിയോടെ കൊടിയേറ്റം നടക്കും. 25ന് പുലർച്ചെ അഭിഷേകങ്ങൾ, വൈകീട്ട് അഞ്ചിന് പട്ടുംപൊട്ടുംവരവ്, രാത്രി 7.30ന് വലിയവട്ടളം ഗുരുതിയും നടക്കുന്നതാണ്‌.

26ന് പുലർച്ചെ അഭിഷേകങ്ങൾ, ഏഴുമണിക്ക് നവകാഭിഷേകം, ശ്രീഭൂതബലി, 12 മണിക്ക് ഇളനീർവരവ്, ആറിന് താലപ്പൊലി എഴുന്നള്ളത്ത്, 6.30-ന് ഇളനീർഅഭിഷേകം എന്നിവ നടക്കും. ഒന്‍പത് മണിക്ക് നടക്കുന്ന സാംസ്കാരികസദസ്സ് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും.

തുടർന്ന് വിലാൽ കടമേരിയുടെ പ്രഭാഷണം, കലാപരിപാടികൾ, 10.30ന് ശിവഭദ്ര നൃത്തസംഗീത വിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങൾ, 12 മണിക്ക് വേദ നൃത്തവിദ്യാലയത്തിന്റെ നൃത്തനിശ, ഒരുമണിക്ക് വിവിധ കലാപരിപാടികൾ, 27ന് പുലർച്ചെ അഭിഷേകങ്ങൾ, 11.30ന് കൊടിയിറക്കത്തോടെ ശിവരാത്രി ഉത്സവം സമാപിക്കും.

Description: Shivaratri Utsav at Pudupanam Siddhantapuram Shiva Temple