ഗോള്‍ഡന്‍ ബൂട്ട് കൂരാച്ചുണ്ടിലേക്കെത്തിച്ച് ഷില്‍ജി ഷാജി; സാഫ് കപ്പ് അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ മത്സരത്തില്‍ തിളങ്ങി കക്കയത്തിന്റെ സ്വന്തം കുഞ്ഞാറ്റ
ധാക്ക: സാഫ് കപ്പ് അണ്ടര്‍ 17 വനിതാ ഫുട്‌ബോളില്‍ കൂരാച്ചുണ്ടുകാരി ഷിജി ഷാജി എന്ന കുഞ്ഞാറ്റയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്. ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങളിലായി എട്ട് ഗോളാണ് ഷില്‍ജി നേടിയത്.
ഇന്ത്യക്കായി ആദ്യ നാല് മത്സരങ്ങളില്‍ മൂന്ന് ഹാട്രിക്കുകള്‍ നേടിയ ഷില്‍ജി കഴിഞ്ഞ ദിവസം ഭൂട്ടാനെതിരെ നടന്ന മത്സരത്തില്‍ അഞ്ച് ഗോളുകള്‍ കൂടി തന്റെ അക്കൗണ്ടിലേക്ക് ചേര്‍ക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ 3 ഗോളും, ഭൂട്ടാനെതിരെ 5 ഗോളുമാണ് നേടിയത്. ബംഗ്ലദേശ്, റഷ്യ ടീമുകള്‍ക്കെതിരെ ഗോള്‍ നേടാനായില്ല.
കക്കയം നീര്‍വായകത്തില്‍ ഷാജി എല്‍സിഷാജി ദമ്പതികളുടെ മകളാണ് കുറ്റാഞ്ഞ എന്ന ഷില്‍ജി ഷാജി.
ടൂര്‍ണമെന്റിലെ അവസാന മത്സരമായ ഇന്നലെ നടന്ന മത്സരത്തില്‍ റഷ്യ 2-0ന് ഇന്ത്യയെ തോല്‍പ്പിച്ചു. കളിച്ച നാല് മത്സരങ്ങളും ജയിച്ച റഷ്യ 12 പോയിന്റുമായി സാഫ് കപ്പ് ചാംപ്യന്മാരായി. ഇന്ത്യ മൂന്നാം സ്ഥാനത്താണ്.