വടകര എസ്.ജി.എം.എസ്.ബി സ്‌ക്കൂളിലെ ‘കുട്ടി കണ്ടുപിടുത്തങ്ങള്‍ക്ക്’ വീണ്ടും കൈയ്യടി; ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ നേടിയെടുത്തത് യു.പി വിഭാഗത്തില്‍ ഓവറോൾ ചാമ്പ്യന്‍ഷിപ്പ്
വടകര: വടകര ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ യു.പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി എസ്.ജി.എം.എസ്.ബി സ്‌ക്കൂള്‍. ഇന്നലെ കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വച്ച് നടന്ന മത്സരത്തില്‍ 34 വിദ്യാര്‍ത്ഥികളാണ് സ്‌ക്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
യു.പി വിഭാഗം ഗണിതശാസ്ത്രമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിലും, എൽ.പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലും ആണ് എസ്.ജി.എം.എസ്.ബി സ്‌ക്കൂള്‍ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്. മാത്രമല്ല എൽ.പി വിഭാഗം ഗണിതശാസ്ത്രമേളയിൽ ഫസ്റ്റ് റണ്ണർ അപ്പും, ശാസ്ത്രമേളയിൽ സെക്കൻഡ് റണ്ണറപ്പും സ്‌ക്കൂളിനാണ്.
യു.പി വിഭാഗം ശാസ്‌ത്രോത്സവത്തില്‍ 41 പോയിന്റാണ് സ്‌ക്കൂള്‍ നേടിയത്. 31 പോയിന്റുകള്‍ നേടിയ മേപ്പയില്‍ ഈസ്റ്റ് എസ്.ബി സ്‌ക്കൂളും, 25 പോയിന്റുകള്‍ നേടിയ സെന്റ് ആന്റണീസ് ജി.എച്ച്.എസ് വടകരയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
എല്‍.പി വിഭാഗം ശാസ്‌ത്രോത്സവത്തില്‍ 23 പോയിന്റുകളുമായി സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം എല്‍.പി സ്‌ക്കൂളും പാലയാട് എല്‍.പി സ്‌ക്കൂളുമാണ് ഒന്നാം സ്ഥാനങ്ങള്‍ നേടിയത്. 19 പോയിന്റുകള്‍ നേടിയ വടകര സെന്റ് ആന്റണീസ് ജെ.ബി സ്‌ക്കൂളാണ് രണ്ടാം സ്ഥാനത്ത്. 16 പോയിന്റുകള്‍ നേടി എസ്.ജി.എം.എസ്.ബി സ്‌ക്കൂളും കുറുവഞ്ചേരി നോര്‍ത്ത് എല്‍.പി സ്‌ക്കൂളും സെക്കന്റ് റണ്ണറപ്പായി.
എല്‍.പി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയില്‍ 16 പോയിന്റുകള്‍ നേടിയാണ് എസ്.ജി.എം.എസ്.ബി സ്‌ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. പാലയാട് എല്‍പി സ്‌ക്കൂള്‍, ചീനംവീട് യു.പി സ്‌ക്കൂള്‍, പുത്തൂര്‍ ജെ.ബി സ്‌ക്കൂള്‍, എസ്.പി.എച്ച് വിലാസം ജെ.ബി സ്‌ക്കൂള്‍, മണിയൂര്‍ നോര്‍ത്ത് എല്‍.പി സ്‌ക്കൂള്‍, ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം എല്‍.പി സ്‌ക്കൂള്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.
യു.പി വിഭാഗം ഗണിതശാത്രമേളയില്‍ 55 പോയിന്റുകളാണ് എസ്.ജി.എം.എസ്.ബി സ്‌ക്കൂള്‍ സ്വന്തമാക്കിയത്. 33 പോയിന്റുകള്‍ നേടിയ സെന്റ് ആന്റണീസ് ജിഎച്ച്എസ് വടകര രണ്ടാം സ്ഥാനവും 32 പോയിന്റുകള്‍ നേടി മേപ്പയില്‍ എസ്.ബി സ്‌ക്കൂള്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
എല്‍.പി വിഭാഗം ഗണിതശാസ്ത്രമേളയില്‍ 38 പോയിന്റുകള്‍ സ്വന്തമാക്കി എസ്.പി.എച്ച് വിലാസം ജെ.ബി.എസ് സ്‌ക്കൂള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. 36 പോയിന്റുകള്‍ നേടിയാണ് എസ്.ജി.എം.എസ്.ബി സ്‌ക്കൂള്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയത്. 27 പോയിന്റുകള്‍ നേടിയ മേപ്പയില്‍ എസ്.വി ജെ.ബിഎസ് സ്‌ക്കൂളിനാണ് മൂന്നാം സ്ഥാനം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേള ഇന്ന് നടക്കുന്ന പ്രവൃത്തിപരിചയ – ഐടി മേളകളോടെ
അവസാനിക്കും.
Description: SGMSB School won overall championship in UP category in Vadakara Upazila Science Festival