സ്‌കൂളിലെ ശോചനീയാവസ്ഥയും അടിസ്ഥാന സൗകര്യക്കുറവും ഉടന്‍ പരിഹരിക്കണം; പേരാമ്പ്ര നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാളെ എസ്.എഫ്.ഐ യുടെ പഠിപ്പ് മുടക്ക് സമരം
ഇത് പരിഹരിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ തീരുമാനമെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഇവയൊക്കെ
വൃത്തിയുള്ള ശുചിമുറികളുടെ അഭാവം:
സ്‌കൂളില്‍ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ പഠിക്കുന്നതിനാല്‍ വൃത്തിയുള്ള ശുചിമുറികളുടെ സാന്നിധ്യം അത്യാവശ്യമാണ്. എന്നാല്‍, അടിസ്ഥാനമായ ശുചിമുറികള്‍ പോലും ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍ക്കു മികച്ച ആരോഗ്യപരിപാലനം ഇല്ലാതാക്കുന്നു. ശുചിമുറികളുടെ കുറവ് മൂലം വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നതായും എസ്.എഫ് ഐ ചൂണ്ടിക്കാണിക്കുന്നു.
സ്‌കൂളിന്റെ പാചകപ്പുര വൃത്തിഹീനമായ അവസ്ഥയിലാണ്, കൂടാതെ ആവശ്യത്തിന് മൂത്രപുരകളും പാചകസൗകര്യങ്ങളും ഇല്ല. വിദ്യാര്‍ത്ഥികളുടെ ആരോഗ്യം മാനേജ്‌മെന്റ് പൂര്‍ണമായും അവഗണിക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
സ്‌കൂളിലെ 2,000-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കളിസ്ഥലം പോലും ലഭ്യമല്ല. ഒടുവില്‍, അധ്യാപകരുടെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഇടമായി കളിസ്ഥലം ഉപയോഗിക്കുന്നു. ഒരു കായികാധ്യാപകനെ നിയമിച്ചിട്ടുണ്ടെങ്കിലും, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സ്‌പോര്‍ട്‌സ് കിറ്റുകളോ കളിക്കളങ്ങളോ ലഭ്യമല്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
[mid5]