സജീവൻ രക്തസാക്ഷി ദിനം; വളയം ജാതിയേരിയിൽ വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ച് എസ്എഫ്ഐ


വളയം: സജീവൻ രക്തസാക്ഷി ദിനത്തിൽ എസ് എഫ് ഐ നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.വളയത്ത് നിന്ന് ആരംഭിച്ച വിദ്യാർത്ഥി റാലി ജാതിയേരിയിൽ അവസാനിച്ചു. നൂറ് കണക്കിന് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. തുടർന്ന് പൊതുയോ​ഗം നടന്നു.

എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എ എ അക്ഷയ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ധർമൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി താജുദ്ധീൻ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ കെ അഭിനവ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം അനുശ്രീ നന്ദിയും പറഞ്ഞു.

Description: SFI organizes student rally and public meeting at Valayam Jathieri