സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ നരിക്കുനി സ്വദേശിയായ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍


കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. നരിക്കുനി പുളിക്കല്‍പ്പാറ സ്വദേശി കുന്നാറത്ത് വീട്ടില്‍ ജംഷീര്‍ (40) നെയാണ് കുന്ദമംഗലം പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ഫെബ്രുവരിയാലാണ് സംഭവം. വെള്ളന്നൂരില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ സ്‌കൂട്ടറില്‍ കയറ്റിയ പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ കാര്യത്തിന് കുന്ദമംഗലം പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെ പ്രതിയെ കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നിര്‍ദ്ദേശപ്രകാരം ടക നിധിന്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു .

Summary: Sexual assault on school girl; Middle-aged man from Narikkuni arrested in POCSO case.