വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ


കോഴിക്കോട്: സ്കൂളിലെ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജ് (45) ആണ് അറസ്റ്റിലായത്. പ്രതി വിദ്യാർത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ഇയാൾക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതിനും, ടീച്ചർമാരെ തെറി വിളിച്ചതിനും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും, പൊതുജന ശല്യത്തിനുമായി ആറോളം കേസുകൾ നിലവിലുണ്ട്. കുന്ദമംഗലം ഇൻസ്പെക്ടർ കിരണിൻ്റെ നിർദ്ദേശ പ്രകാരം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.