വളയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; വയോധികൻ പിടിയിൽ
നാദാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികൻ പിടിയിൽ. വിലങ്ങാട് സ്വദേശി കുഞ്ഞിരാമനാണ് പിടിയിലായത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.
പെൺകുട്ടിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ട് പോയി കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. പുറത്ത് പറഞ്ഞാൽ കൊല്ലും എന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. കുട്ടി നടന്ന സംഭവം വീട്ടുകാരോട് പറയുകയും തുടർന്ന് ബന്ധുക്കൾ വളയം പോലിസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു.
