ഇരുട്ടിന്റെ മറവില്‍ മലിനജലം പൊതുഓടയിലേക്ക് ഒഴുക്കി; കല്ലാച്ചി ടൗണിലെ കൂള്‍ബാര്‍ ആരോഗ്യവിഭാഗം അടപ്പിച്ചു
നാദാപുരം: മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് കല്ലാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കൂള്‍ബാര്‍ നാദാപുരം പോലീസിന്റെ സഹായത്തോടെ ആരോഗ്യ വിഭാഗം അടപ്പിച്ചു. കല്ലാച്ചി ടൗൺ പരിസരത്തെ ലോഡർ കാസ്റ്റിൽ സ്ഥാപനമാണ് അടപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ടൗൺ പരിസരങ്ങളിൽ ദുർഗന്ധമാണെന്ന് കാണിച്ച് ടൗൺ നിവാസികൾ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കിയിരുന്നു.
പരാതി വിശദമായി അന്വേഷിക്കുകയും സി.സി.ടി. വി. ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തിയതിൽ കല്ലാച്ചിയിലെ ലോഡർ കാസ്റ്റിൽ എന്ന കൂൾബാറിൽ നിന്നും പുലർച്ചയോടുകൂടി സ്ഥാപനത്തിലെ മലിനജല ടാങ്ക് വൃത്തിയാക്കി മാലിന്യങ്ങൾ മുഴുവൻ സമീപത്തെ ഓടയിലും പറമ്പുകളിലും നിക്ഷേപിക്കുകയായിരുന്നുവെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി. കൂടാതെ സ്ഥാപനത്തിന് ഉള്ളിലുള്ള മലിനജല ടാങ്ക് നിറയാതിരിക്കാൻ പൊതു ഓടയിലേക്ക് പൈപ്പ് നേരിട്ട് ഇറക്കിയുള്ള പ്രവർത്തി നടത്തുന്നതായും ആരോഗ്യ വിഭാഗം കണ്ടെത്തി.

തുടര്‍ന്ന് നാദാപുരം പോലീസിന്റെ സഹായത്തോടുകൂടി സ്ഥാപനത്തിലെ എല്ലാ പ്രവർത്തികളും നിർത്തിവക്കാൻ ആരോഗ്യവിഭാഗം നിർദ്ദേശിച്ചു. മഞ്ഞപ്പിത്തം പോലുള്ള വിവിധ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവരുടെ പേരിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി അറിയിച്ചു.
ബഹുജന പിന്തുണയോടെ കൂടി നാദാപുരം പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ശാക്തീകരിക്കുമ്പോൾ മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിലേക്ക് ഒഴുക്കി വിട്ട് ജലജന്യ കൊതുക് ജന്യ രോഗങ്ങൾ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ നവ്യ.ജെ തൈക്കണ്ടിയിൽ അറിയിച്ചു.
Description: Sewage discharged into public drain; Coolbar in Kallachi Town closed