ഗാർഡനർ, റെഡിയോഗ്രാഫർ തുടങ്ങി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ; വിശദമായി നോക്കാം
ഗാർഡനർ അപേക്ഷ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ സരോവരം ബയോ പാർക്ക്, ഭട്ട് റോഡ് ബ്ലിസ് പാർക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാൻഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാർഡനർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താൽക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 18 വൈകീട്ട് അഞ്ച് മണി. യോഗ്യത: ഗാർഡനിങ്ങിൽ 5 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം. (ഗാർഡനിങ് കോഴ്സ‌് പൂർത്തീകരിച്ചത് അഭികാമ്യം).
കൂടികാഴ്‌ചയുടെ അടിസ്ഥാനത്തിമായിരിക്കും നിയമനം. അപേക്ഷകൾ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി), മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനെയോ അയക്കാം. യാതൊരു കാരണവും കാണിക്കാതെ അപേക്ഷ റദ്ദ് ചെയ്യാനുള്ള അധികാരം ഡിടിപിസിയിൽ നിക്ഷിപ്‌തമാണ്. ഫോൺ: 0495-2720012.
റെഡിയോഗ്രാഫർ ട്രെയിനി – കൂടിക്കാഴ്ച 7 ന്
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ റെഡിയോഗ്രാഫർ ട്രെയിനിയുടെ അഞ്ച് ഒഴിവുകളിലേക്ക് ഒരു വർഷം കാലയളവിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ മാസം 5000 രൂപ സ്‌റ്റൈപെൻഡ് നൽകും. സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ ഏഴിന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇൻ്റർവ്യൂവിന് എത്തണം. വിദ്യാഭ്യാസ യോഗ്യത: ഡിആർടി/ഡിആർആർടി (ഡിഎംഇ അംഗീകരിച്ചത്). പ്രായപരിധി: 18-35.
ട്രേഡ്‌സ്മാൻ നിയമനം
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്.. കോളേജിൽ 2024-25 അധ്യയന വർഷം മെക്കാനിക്കൽ എഞ്ചിനീയറിങ് പഠന വിഭാഗത്തിലേക്ക് ട്രേഡ്സ്മാൻ (ടർണിങ്ങ്) തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ നവംബർ ഏഴിന് അസ്സൽ പ്രമാണങ്ങളുമായി രാവിലെ 10.30 നകം പ്രിൻസിപ്പാൾ മുമ്പാകെ എത്തണം. കേരള പി എസ് സി നിർദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. വിവരങ്ങൾക്ക് http://geckkd.ac.in, 0495-2383210.
Summary: Several vacancies in various institutions of the district like Gardener, Radiographer; Let’s see in detail