ചെമ്പനോടയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഇടിമിന്നലില്‍ വീടുകള്‍ക്ക് വന്‍ നാശം; ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു


ചക്കിട്ടപാറ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായയിലും ഇടിമിന്നലിലും ചെമ്പനോടയില്‍ വിട്ടുകള്‍ക്ക് വന്‍ നാശം. ചക്കിട്ടപാറ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെമ്പനോടയിലെ മലയാറ്റൂര്‍ ഷിബുവിന്റെ വീടിനാണ് ഇടിമിന്നലേറ്റത്.

വീടിന്റെ മെയിന്‍ സ്വിച്ച്, വയറിംഗ്, ടിവി, ഫ്രിഡ്ജ്, ഹീറ്റര്‍ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. ഇടിമിന്നലില്‍ വീടിന് സമീപം കൃഷിയിടത്തില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു.

കൃഷി വിളകള്‍ക്കും നാശം സംഭവിച്ചു. ഏകദേശം ഒരു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ഇവരുടെ സമീപമുള്ള കര്‍ഷകനായ വേനകുഴി ബേബിയുടെ വീടിനും ഇടിമിന്നലേറ്റ് വയറിംഗ്, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയും കത്തിനശിച്ചിട്ടുണ്ട്. ചെമ്പനോട വില്ലേജ് ഓഫീസില്‍ പരാതി നല്‍കി.

summary: several houses damaged by lightning in chembanoda