ബസ് സ്റ്റാന്റില്‍ മഫ്തിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരോട് അശ്ലീലം പറഞ്ഞു; ഓപ്പറേഷന്‍ റോമിയോയില്‍ കോഴിക്കോട് നിന്നും പിടിയിലായത് ഏഴ് ‘പൂവാലന്മാര്‍’
കോഴിക്കോട്: പൊതുയിടങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും അശ്ലീലം പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തുടങ്ങിയ ഓപ്പറേഷന്‍ റോമിയോയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും പിടികൂടിയത് ഏഴ് പേരെ. യൂണിഫോമിലല്ലാതെയാണ് വനിതാ പൊലീസ്‌ക്കാരും പുരുഷ പൊലീസുകാരും പൊതുയിടങ്ങളില്‍ നിന്നും ഇത്തരക്കാരെ പിടികൂടുന്നത്.
ബസ് യാത്രക്കാരായ സ്ത്രീകളോടും മഫ്ടി ധരിച്ച വനിതാ പൊലീസ്‌ക്കാരോടും അപമര്യാദയോടെ പെരുമാറിയവരെയാണ് കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെയും എസ്.ഐ കെ.വി.ബാബുവിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം വലയിലാക്കിയത്. മൊഫ്യുസില്‍ ബസ് സ്റ്റാന്റിലുണ്ടായിരുന്ന മഫ്ടിയില്‍ വന്ന വനിതാ പൊലീസുകാരെ പൂവാലന്മാര്‍ക്ക് മനസിലാകാത്തതിനാലാണ് ഇവര്‍ കുടുങ്ങിയത്.
ഇത്തരക്കാരെ പിടികൂടാന്‍ വരും ദിവസങ്ങളില്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ തിരക്കുള്ള നഗരപ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വ്യന്യസിക്കാനാണ് തീരുമാനം.