സേവനപ്രവര്‍ത്തനങ്ങളോടെ ഏഴുദിനങ്ങള്‍; കൂരാച്ചുണ്ട് സെന്റ്: തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ്.ക്യാമ്പിന് സമാപനം


കൂരാച്ചുണ്ട്: കല്ലാനോട് സെന്റ്: മേരീസ് ഹൈസ്‌ക്കൂളില്‍ വെച്ച് നടന്ന കൂരാച്ചുണ്ട് സെന്റ്: തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് സമാപിച്ചു.

പൊതുസ്ഥലം വൃത്തിയാക്കല്‍, കിടപ്പുരോഗികളെ സന്ദര്‍ശിക്കല്‍, മെഴുകുതിരി നിര്‍മാണം, അടുക്കളത്തോട്ടം നിര്‍മാണം, കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന ക്ലാസുകള്‍, ലഹരി വിരുദ്ധ തെരുവുനാടകം, നൃത്തശില്പം, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.

സമാപന സമ്മേളനം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളികാരക്കട ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോബി വാളിയംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പാള്‍ ലൗലി സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ ധന്യ ടീച്ചര്‍, പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.