മേപ്പയ്യൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ്സിന്റെ ഭൂമിക; സപ്ത ദിന സഹവാസ ക്യാമ്പിന് തുടക്കമായി


മേപ്പയ്യൂർ: മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് ഭൂമിക ആരംഭിച്ചു. വിളയാട്ടൂർ എളമ്പിലാട് എം യു പി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി അധ്യക്ഷത വഹിച്ചു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രമ്യ ക്യാമ്പ് വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ പി രമ്യ, വി പി ബിജു, കെ കെ വിനോദൻ, വി മുജീബ്, സിറാജുദ്ദീൻ, കലേഷ് ഐ എം, അർച്ചന ആർ, മാളവിക എന്നിവർ സംസാരിച്ചു.