പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി സേവാസ് പദ്ധതി; ചക്കിട്ടപാറയിൽ സേവാസ് ഓഫീസ് പ്രവർത്തനം തുടങ്ങി


പേരാമ്പ്ര: ചക്കിട്ടപാറയിൽ സേവാസ് പദ്ധതിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്‌ അധ്യക്ഷനായി.

പാർശ്വവത്കൃത മേഖലയിലെ കുട്ടികൾ കൂടുതൽ താമസിക്കുന്ന പഞ്ചായത്തിനെ ദത്തെടുത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകി പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയാണ് സേവാസ്. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ വി.പി നിത, ട്രെയിനർ കെ ഷാജിമ, പി.പി ലിനീഷ്. ഹിമ പി.കെ, രഞ്ജിത് എൽ.വി, ഷിജി കെ.ടി, ബി ആർ സി പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.