പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; കണ്ണൂർ സ്വദേശിയായ ഡോക്ടറെ ബന്ധുക്കൾ പിടികൂടി പോലീസിലേൽപ്പിച്ചു


കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഡോക്ടർ പിടിയില്‍. കണ്ണൂർ സ്വദേശി അലൻ അലക്സ് ആണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത് വെള്ളയില്‍ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കോഴിക്കോടേക്ക് വിളിച്ചുവരുത്തിയ ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേർന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാക്കൂർ സ്വദേശിയായ പെണ്‍കുട്ടിക്ക് ഇയാള്‍ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി.

ഇതോടെ പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് ഡോക്ടറോട് പെണ്‍കുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താൻ ആവശ്യപ്പെട്ടു. കാറില്‍ ബീച്ചില്‍ എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ച ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Summary: sent obscene messages to a minor; The doctor, a native of Kannur, was caught by his relatives and handed over to the police