‘ജന്മി-കുടിയാന്‍ വ്യവസ്ഥ നിലനിന്ന കാലം മുതല്‍ കൃഷിയെ കൂടെകൂട്ടി’; ചെറുവണ്ണൂരിൽ മുതിര്‍ന്ന കര്‍ഷകനായ ചന്തുനമ്പ്യാരെ ആദരിച്ചു
ചെറുവണ്ണുര്‍: പരപ്പുഴപാണ്ടി പാടശേഖരത്തെ പൊന്‍കതിരണിയിച്ച മുതിര്‍ന്ന കര്‍ഷകനായ പാറച്ചാലില്‍ മീത്തല്‍ ചന്തുനമ്പ്യാര്‍(95)ക്ക് ആദരവുമായി ഐശ്വര്യ കുടുംബശ്രീ അംഗങ്ങള്‍. കേരളത്തില്‍ ജന്മി കുടിയാന്‍ വ്യവസ്ഥ നിലനിന്ന കാലംമുതല്‍ കൃഷി ഉപജീവനമാര്‍ഗ്ഗമായി കുടുംബം പരിപാലിച്ച കര്‍ഷകശ്രേഷ്ഠനെയാണ് ഐശ്വര്യ കുടുംബശ്രീ സിക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ സനില തയ്യുള്ളതിലും പി സിന്ദുവും ചേര്‍ന്ന് പൊന്നാട ചാര്‍ത്തി ആദരിച്ചത്.
പരപ്പുഴപാണ്ടി പാടശേഖരത്തെ അറിയപ്പെടുന്ന കര്‍ഷകശ്രേഷ്ഠരായ കുന്നത്ത് ശങ്കരക്കുറുപ്പ്, കരുവാരപ്പൊയില്‍ സൂപ്പി, പടിഞ്ഞാറേമീത്തല്‍ കണ്ടന്‍, കോറോത്ത് കണാരന്‍, ചാലില്‍ മൊയ്തു, മീറിലോട്ട് ബാലന്‍ തുടങ്ങിയവരോടൊപ്പം കൃഷി ചെയ്തതിന്‍റെ ഓര്‍മ്മകള്‍ വാർദ്ധക്യത്തിലും അദ്ദേഹം ഓര്‍ത്തെടുത്തു.
ഉപ്പ് വെള്ളം കയറി കൃഷിയെയും കുടിവെള്ളശ്രോതസ്സുകളെയും ബാധിക്കുന്നത് തടയുന്നതിന് ശാശ്വത പരിഹാര കാണണമെന്ന് കുടുംബശ്രീ അംഗങ്ങള്‍ ചടങ്ങില്‍ അധികൃതരോടാവശ്യപ്പെട്ടു.
Summary: Senior farmer Chanthunambiar was honored in Cheruvannur