ചക്കിട്ടപാറയിലെ മുതിർന്ന സിപിഎം നേതാവ് ആർ. രവീന്ദ്രൻ വിടപറഞ്ഞിട്ട് ഒരാണ്ട്; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ മുതിർന്ന സിപിഎം നേതാവായിരുന്ന ആർ. രവീന്ദ്രൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഒന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച പരിപാടി സിപിഎം ജില്ല സെക്രട്ടറിയറ്റ് മെമ്പർ കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

ജയേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.സി സുരാജൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു സമ്മാനിച്ചു.

കെ സുനിൽ, ജോസഫ് പള്ളുരുത്തി, പി.പി.രഘുനാഥ്, സി.കെ ശശി, കെ.കെ ബിജു, ഇ എ ജയിംസ്, ബിന്ദു വത്സൻ എന്നിവർ സംസാരിച്ചു.