കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം മുൻ പ്രസിഡണ്ടും റിട്ടയേർഡ് അധ്യാപകനുമായ പുളിയിലോട്ട് പി സുധാകരൻ നമ്പീശൻ അന്തരിച്ചു


നടുവണ്ണൂർ: കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം മുൻ പ്രസിഡണ്ടും റിട്ടയേർഡ് അധ്യാപകനുമായ കാവുന്തറ കെടത്തോത്ത് പുളിയിലോട്ട് സുധാകരൻ നമ്പീശൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. അരിക്കുളം കെ.പി.എം.എസ്.എം സ്കൂളിലെ മുൻ അധ്യാപകനായിരുന്നു.

സരസ്വതി അമ്മയാണ് ഭാര്യ. പരേതനായ പുളിയിലോട്ട് നാരായണൻ നമ്പീശൻ വൈദ്യരും ശ്രീദേവി അമ്മയുമാണ് മാതാപിതാക്കൾ.

മക്കൾ: രഞ്ജിനി (അധ്യാപിക, സിൽവർ ഹിൽസ് എച്ച്.എസ്.എസ്), മഞ്ജുഷ (അധ്യാപിക ,മന്ദങ്കാവ് എൽ.പി.സ്കൂൾ), സജയ് (അബുദാബി)

മരുമക്കൾ: മനോജ് കുമാർ, (വേങ്ങേരി,ബിസിനസ്) രാജീവ് കുണ്ടുപറമ്പ് (ഏഷ്യാനെറ്റ്), നവനീത ( നെട്ടൂർ),
സഹോദരങ്ങൾ:കൗമുദി (കാഞ്ഞിക്കാവ്), നളിനി (കോട്ടൂര്), രാമചന്ദ്രൻ, വനജ, പ്രതാപൻ

Summary: Senior congrss leader in sudhakaran nambisan master passed away