റെയിൽവേ വെട്ടിക്കുറച്ച മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം കൊഴുക്കല്ലൂർ യൂണിറ്റ്


മേപ്പയ്യൂർ: റെയിൽവേ വെട്ടിക്കുറച്ച മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം കൊഴുക്കല്ലൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പി.കെ.എം വായനശാലയിൽ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് മെമ്പർ മിനി അശോകൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ മുഖ്യ പ്രഭാഷണം നടത്തി. ടി.വേണു, കെ.കെ.രാരിച്ചൻ, പി.ബാലൻ നായർ, ദേവി അമ്മ മുതുവോട്ട്, രാമചന്ദ്രൻ പൂക്കോട്ട്, കെ.എം.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

പി.ബാലൻ (പ്രസിഡന്റ്), കെ.എം.ഗോപാലൻ, ടി.പി.ചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), ടി.വേണു (സെക്രട്ടറി), പി.ബാലകൃഷ്ണൻ കിടാവ്, ഡി.ശ്രീധരൻ, (ജോയിന്റ് സെക്രട്ടറി), ദേവി അമ്മ മുതുവോട്ട് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.