ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം അശ്ശീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്തു; ഓമശ്ശേരിയില്‍ യുവതിയെ ക്രൂരമായി അക്രമിച്ച് യുവാവ്‌


കോഴിക്കോട്: ഓമശ്ശേരിയില്‍ ഇന്‍സ്റ്റഗ്രാം വഴി അശ്ശീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് ആക്രമിച്ചു. സംഭവത്തില്‍ യുവതിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റു. യുവതിയുടെ പരാതിയില്‍ പുത്തൂര്‍ നടമ്മല്‍പൊയില്‍ ചെറുവോട്ട് മിര്‍ഷാദിന്റെ പേരില്‍ കൊടുവള്ളി പോലീസ് കേസെടുത്തു.

ഓമശേരി നടമ്മല്‍ പൊയിലിലാണ് സംഭവം. യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളയക്കുന്ന കാര്യം യുവതി മിര്‍ഷാദിന്റെ വീട്ടിലറിയിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ മിര്‍ഷാദ് അടുത്തദിവസം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ ആക്രമിച്ചു. ഒളിവില്‍പ്പോയ മിര്‍ഷാദിനെ പോലീസ് തിരയുകയാണ്.