ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ വായ്പാ പദ്ധതി; വിശദമായി അറിയാം


കോഴിക്കോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന വായ്പാ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്‌റു/മള്‍ട്ടിപര്‍പ്പസ്, ശരണ്യ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരും അശരണരുമായ വനിതകള്‍ക്കുളള പലിശ രഹിത വായ്പ) എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.


10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളില്‍ മേല്‍ 20 മുതല്‍ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. അപേക്ഷാ ഫോം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും സൗജന്യമായി ലഭിക്കും. ഫോണ്‍ – 0495 -2370179.

Summary: Self Employed Loan Scheme for Candidates; Know in detail