പറമ്പുകളില്‍ പച്ചപ്പ് നിറച്ചാലോ? ചക്കിട്ടപാറ കൃഷിഭവനില്‍ വിവിധ ഇനം നടീല്‍ വസ്തുക്കള്‍ വിതരണത്തിന്; ആവശ്യമായ തൈകള്‍ക്ക് അപേക്ഷയും നല്‍കാം


പേരാമ്പ്ര: ചക്കിട്ടപാറ കൃഷിഭവനില്‍ കശുമാവ്, കൊക്കോ തൈകള്‍ വിതരണത്തിനെത്തി. ആവശ്യമുള്ളവര്‍ ജൂണ്‍ 30 നകം കൃഷിഭവനുമായി ബന്ധപ്പെടണം.

പ്ലാവ്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ വിസ്തൃതി വ്യാപന പദ്ധതിയില്‍ തൈകള്‍ ആവശ്യമുള്ളവരും ജൂണ്‍ 30 ന് മുമ്പ് കൃഷിഭവനില്‍ അപേക്ഷ നല്‍കണം.

പ്ലാവ് തൈകള്‍ ഒരാള്‍ക്ക് അഞ്ച് തൈകളാണ് ലഭിക്കുക. ഇതിനായി കുറഞ്ഞത് 50 സെന്റ് സ്ഥലം ഉണ്ടായിരിക്കണം.

ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിക്കായി ഒരാള്‍ക്ക് 20 തൈകള്‍ ലഭിക്കും. ഇതിനും 50 സ്ഥലം കൈവശമുണ്ടായിരിക്കണം.

തൈകള്‍ക്കായി കൃഷിഭവനിലെത്തുന്നവര്‍ എസ്.എച്ച്.എം അപേക്ഷാ ഫോറം, നികുതി ചീട്ട്, ബാങ്ക് പാസ്ബുക്ക് എന്നിവയോടൊപ്പം വേണം എത്താന്‍.