വടകരയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ഓണം കളറാക്കാം; വിവിധ ഏജൻസികൾക്ക് കീഴിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസ് നൽകാൻ ജില്ലാ ലേബർ ഓഫീസറുടെ തീരുമാനം


വടകര: വടകരയിലെ വിവിധ ഏജൻസികൾക്ക് കീഴിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനമായി. 6200 രൂപയാണ് ബോണസായി അനുവദിച്ചത്. തിരുവോണത്തിന് മുമ്പായി ബോണസ് നൽകാനും തീരുമാനിച്ചു.

മിനിമം ബോണസ് നൽകണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റി ആൻഡ് ലേബർ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ ബബിതയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ടി പി രാജൻ, പി കെ ജയരാജൻ, വിവിധ ഏജൻസി പ്രതിനിധികളും യോ​ഗത്തിൽ പങ്കെടുത്തു.

Description: Security personnel in Vadakara can color Onam; Decision to give bonus to security personnel working under various agencies