മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതിസാഹിബ് അക്കാദമിയ പാഠശാല സെക്കന്റ് എഡിഷന് അരിക്കുളം പഞ്ചായത്തില്‍ തുടക്കം


പേരാമ്പ്ര: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച സീതിസാഹിബ് അക്കാദമിയ പാഠശാല സെക്കന്‍ഡ് എഡിഷന്‍ പേരാമ്പ്ര മണ്ഡലം തല ഉദ്ഘാടനം അരിക്കുളം പഞ്ചായത്തില്‍ തറമ്മല്‍ അങ്ങാടി ലീഗ് ഹൗസില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ. സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം.സുഹൈല്‍ അദ്ധ്യക്ഷത വഹിച്ചു. സീതിസാഹിബ് അക്കാദമിയ ഫാക്കല്‍റ്റി കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഫാസില്‍ നടേരി ക്ലാസ് നയിച്ചു. ഷംസുദ്ദീന്‍ വടക്കയില്‍, അഫ്‌സല്‍ മാവട്ട്, ശുഐബ് തറമല്‍ എന്നിവര്‍ സംസാരിച്ചു.