കോഴിക്കോട് ഐ.എച്ച്.ആർ.ഡി യിൽ സ്പോർട്‌സ് ക്വാട്ടയിൽ സീറ്റ് ഒഴിവ്; വിശദമായി നോക്കാം


കോഴിക്കോട്: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജിൽ 2024-25 അധ്യയനവർഷത്തിൽ അനുവദിച്ച സ്പോർട്‌സ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

താത്പര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കോളേജ് ഓഫീസിൽ എത്തണം. ഫോൺ 0495-2765154 .