കുഞ്ഞ് ഇവാന്റെ പുഞ്ചിരി നിലനിര്‍ത്താനായി ഗുഡ്‌സ് അസോസിയേഷനും; ചികിത്സാ ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനായി സ്‌ക്രാപ്പ് ചലഞ്ച്; നമുക്കും സഹായിക്കാം
പേരാമ്പ്ര: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന ഗുരുതര രോഗം ബാധിച്ച ചങ്ങരോത്തെ ഒന്നരവയസുകാരന്‍ മുഹമ്മദ് ഇവാനായി നാട് ഒത്തൊരുമിച്ച് കൈകോര്‍ക്കുകയാണ്. കുഞ്ഞ് ഇവാന് വേണ്ടത് 18 കോടി രൂപയുടെ ഇഞ്ചക്ഷനാണ്. ഇതിനായി പലതരത്തിലുള്ള ധനസമാഹരണ പരിപാടികള്‍ നടക്കുന്നുണ്ട്.
അക്കൂട്ടത്തിലേക്ക് തങ്ങളാല്‍ കഴിയുന്ന സംഭാവന നല്‍കുകയാണ് പുറവൂര് തെക്യാടത്ത് കടവിലെ ഗുഡ്‌സ് സ്‌ക്രാപ് അസോസിയേഷന്‍. ഇതിന്റെ ഭാഗമായി ജൂണ്‍ 28 ന് സ്‌ക്രാപ്പ് ചലഞ്ച് നടത്തുകയാണ് ഇവര്‍. ഈ ദിവസത്തെ തങ്ങളുടെ ലാഭം മുഴുവനായി ഇവാന്റെ ചികിത്സയ്ക്കായി നല്‍കും.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പരമാവധി സ്‌ക്രാപ്പുകള്‍ അന്നേ ദിവസം ശേഖരിക്കാനാണ് തീരുമാനം. വീടുകളിലോ സ്ഥാപനങ്ങളിലോ ഉള്ള എല്ലാ സ്‌ക്രാപ്പുകളും തങ്ങള്‍ക്ക് നല്‍കി കുഞ്ഞ് ഇവാനെ സഹായിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
ഇവാന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് നേരിട്ട് പണമയച്ചും നമുക്ക് ഇവാനെ സഹായിക്കാം. അതിനായുള്ള അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
അക്കൗണ്ട് നമ്പർ: 20470200002625
IFSC: FDRL0002047
ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)