കക്കട്ടിൽ ടൂറിസ്റ്റ് ബസിടിച്ച് മരണപ്പെട്ട സ്കൂട്ടർ യാത്രികനെ തിരിച്ചറിഞ്ഞു; മരിച്ചത് നരിപ്പറ്റ സ്വദേശി രാജേഷ്


നാദാപുരം: കുറ്റ്യാടി – നാദാപുരം സംസ്ഥാന പാതയിൽ കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിടിച്ച് മരണപ്പെട്ട സ്കൂട്ടർ യാത്രക്കാരനെ തിരിച്ചറിഞ്ഞു. നരിപ്പറ്റ നീർവേലി ക്ഷേത്രത്തിനു സമീപം കക്കാട്ട് മീത്തൽ രാജേഷ് (46) ആണ് മരിച്ചത്. രാജേഷ് പെയ്ൻ്റിംഗ് തൊഴിലാളിയാണ്.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. ടൂറിസ്റ്റ് ബസ് രാജേഷ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ഇയാളുടെ ശരീരത്തിലൂടെ ബസിൻ്റെ പിൻ ചക്രം കയറുകയായിരുന്നു. രാജേഷ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു.

അറിയപ്പെടുന്ന പാചകക്കാരൻ കൂടിയായ രാജേഷ് നീർവേലി ക്ഷേത്ര സമിതി സെക്രട്ടറിയാണ്. മുതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ പരേതനായ കക്കാട്ട് മീത്തൽ കണ്ണൻ. അമ്മ രാധ. ഭാര്യ ലിനിഷ. മക്കൾ: അലയ് കാർത്തിക്, അഹൽ കാർത്തിക്. സഹോദരങ്ങൾ: പുഷ്പ, രാഗലത.

Summary: Scooter rider who died after being hit by a tourist bus in Kakat has been identified; Rajesh, a native of Naripatta, died