ശാസ്ത്രവും ദർശനവും നവോത്ഥാനം മുതൽ നവലോകം വരെ; എ കെ പീതാബരന്റെ പുസ്തക പ്രകാശനം 23 ന് കല്ലാച്ചിയിൽ
നാദാപുരം: റിട്ട. അധ്യാപകനും സാംസ്‌ക്കരിക പ്രവർത്തകനുമായ എ കെ പീതാബരന്റെ ശാസ്ത്രവും ദർശനവും നവോത്ഥാനം മുതൽ നവലോകം വരെ എന്ന പുസ്തകത്തിന്റെ പ്രകാശനം ജനുവരി 23 ന് നടക്കും. വൈകീട്ട് 4 മണിക്ക് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എൻ കുഞ്ഞഹമ്മദ് പുസ്തകം പ്രകാശനം ചെയ്യും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എ കെ പീതാബരന്റെ എട്ടാമത് പുസ്തകമാണിത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് പി ഗവാസ് പുസ്തകം ഏറ്റുവാങ്ങും.ശാസ്ത്ര സാഹിത്യ പരിഷത് കേന്ദ്ര നിർവാഹക സമിതി അംഗം പ്രൊഫസർ കെ പാപ്പുട്ടി പുസ്തക പരിചയം നടത്തുമെന്നും സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എ കെ പീതാംബരൻ, അനിൽ പേരടി, വികെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Description: Science and philosophy from the Renaissance to the New World; AK Peethabaran’s book launch on 23rd in Kallachi