കളിചിരിയും തമാശയുമായി അവരിനി ഒരുമിച്ചിരുന്നു പഠിക്കും; ഗാനവിരുന്നും മധുരവും നല്‍കി സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര മേഖലയിലെ സ്‌കൂളുകള്‍



പേരാമ്പ്ര: സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് ഗംഭീര വരവേല്‍പ്പൊരുക്കി പേരാമ്പ്ര മേഖലയിലെ വിദ്യാലയങ്ങള്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സ്‌കൂളുകള്‍ എല്ലാം ഇന്ന് പൂര്‍ണ അധ്യയന വര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ആദ്യമായി സ്‌കുളിലേക്കെത്തുന്നവരെ ആകര്‍ഷിക്കാനായി വിവിധ പരിപാടികളാണ് ഓരോ സ്‌കൂളിലും ഒരുക്കിയിരുന്നത്. പാട്ടും ആഘോഷ പരിപാടികള്‍ക്കുമൊപ്പം മധുരവും നല്‍കിയാണ് കുട്ടികളെ വരവേറ്റത്.

എല്‍.കെ.ജിയിലേക്കും ഒന്നാംക്ലാസിലേക്കും മാതാപിതാക്കളോടൊപ്പമെത്തിയ ചിലര്‍ നിറഞ്ഞ കണ്ണുകളോടെയാണ് ക്ലാസുകളിലേക്കെത്തിയതെങ്കില്‍ പുതിയ കൂട്ടുകാരെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു മറ്റുചിലര്‍. പൊതുവിദ്യാസ യജ്ഞത്തിന്റെ ഭാഗമായി പലസര്‍ക്കാര്‍ വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍പേരാണ് ഇത്തവണ പൊതുവിദ്യാലയത്തിലേക്കെത്തിയത്.

മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയര്‍മാന്‍ വി.സുനില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് കെ .രാജീവന്‍ അധ്യക്ഷത വഹിച്ചു. സൂര്യ ടിവി ഫെയിംസ് നേഹ അശോക് ഗാനമേള അവതരിപ്പിച്ചു.

ഹെഡ്മാസ്റ്റര്‍ കെ. നിഷിദ്, അഡീഷണല്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് സാദരം, വി എച്ച് എസ് സി പ്രിന്‍സിപ്പല്‍ ടി കെ പ്രമോദ് കുമാര്‍, മുജീബ് കോമത്ത്, സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ എം എം . ബാബു, സ്റ്റാഫ് സെക്രട്രറി ഇ. പ്രകാശന്‍, ടി സി സുജയ, എന്നിവര്‍ പ്രസംഗിച്ചു.ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ അന്‍വര്‍ഷമീം സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ കെ.പി.മിനി നന്ദിയും പറഞ്ഞു.

വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളിലെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര കുട്ടികളെ വരവേറ്റു. വാര്‍ഡ് മെമ്പര്‍ ടി.രാജശ്രീ മൂഖ്യ അതിഥിയായി. എഴുത്തുകാരന്‍ ജി.രവി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് പി.സന്തോഷ് അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി പി.പി.മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. ശ്രീജ ടി. സെലീന എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഡി.വൈ.എഫ്.ഐ പേരാമ്പ്ര മേഖല കമ്മറ്റി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാഗേഷ് കേളോത്ത് അധ്യക്ഷത വഹിച്ചു. ഷബീര്‍ ജന്നത്ത്, അരുണ്‍ ജി.ദേവ്, നബീല്‍ ഹാമിദ്, ഗീത. പി കെ, നിഷ കെ.എം എന്നിവര്‍ സംസാരിച്ച. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കിറ്റ് വിതരണം അരുണ്‍ ജി ദേവ് നിര്‍വ്വഹിച്ചു.ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അരുണ്‍ കുമാര്‍ കുട്ടികള്‍ക്ക് സംഗീത വിരുന്നൊരുക്കി.