പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; കണ്ണൂര്‍ പരിയാരത്ത് അധ്യാപകന്‍ പോക്‌സോ കേസില്‍ പൊലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍: പരിയാരത്ത് അധ്യാപകന്‍ പോക്‌സോ കേസില്‍ പൊലീസ് കസ്റ്റഡിയില്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ഓലയമ്പാടി കാര്യമ്പള്ളി സ്വദേശിയും കുളപ്രത്തെ താമസിക്കാരനുമായ കെ.സി.സജീഷിനെയാണ് (34) പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തത്.
പഠിപ്പിക്കുന്ന സ്‌കൂളിലെ പെണ്‍കുട്ടികുട്ടിക്കാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ എത്തുന്നത്. പെണ്‍കുട്ടി ഉടന്‍ തന്നെ മാതാപിതാക്കളെ വിവരം അറിയിച്ചു.
തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തി ബഹളം വച്ചു. പരിയാരം പൊലീസ് സ്‌കൂളിലെത്തിയാണ് രംഗം ശാന്തമാക്കിയത്. പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് പരിയാരം പൊലീസ് പോക്‌സോ നിയമപ്രകാരം സജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ മുമ്പ് മന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ആളാണ് സജീഷ്. അന്ന് ഇയാളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്നും സമാനമായ ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.