വടകരയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബൈക്കുകള്‍ മോഷ്ടിച്ച സംഭവം; ഒരാള്‍ കൂടി കസ്റ്റഡിയില്‍, നഗരത്തിൽ കൂടുതൽ ഇടങ്ങളിൽ ബൈക്കുകൾ ഉപേക്ഷിച്ച നിലയിൽ


വടകര: വടകരയിൽ മോഷ്ടിച്ച ബൈക്കുകളുമായി വിദ്യാർത്ഥികൾ പിടിയിലായതിന്‌ പിന്നാലെ, നഗരത്തിൽ കൂടുതൽ ഇടങ്ങളിൽ ബൈക്കുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തെ തുടർന്ന് വിദ്യാർഥികൾ ഉപേക്ഷിച്ചതാണ് ബൈക്കുകളെന്ന് പൊലീസ് സംശയിക്കുന്നു. ബൈക്കുകളിൽ പൊലീസ് പരിശോധന നടത്തി. ഇതുവരെ 6 ബൈക്കുകകളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്‌. മാത്രമല്ല ഇന്ന് നടത്തിയ അന്വേഷണത്തില്‍
ഒരു വിദ്യാര്‍ത്ഥിയെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

ഇന്നലെ മോഷ്ടിച്ച ആറ് ബൈക്കുകളുമായി അഞ്ച് വിദ്യാര്‍ത്ഥികളെ വടകര പോലീസ് പിടികൂടിയിരുന്നു. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ബൈക്കുകൾ മോഷ്ടിച്ചത്.

ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ ഇവർ മോഷിടിച്ചിരുന്നത്. രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ബൈക്കുകൾ ഉപയോഗിക്കുകയാണ് ഇവരുടെ രീതി. മോഷ്ടിച്ച ചില ബൈക്കുകൾ നിറം മാറ്റം വരുത്തിയിരുന്നു. മോഷ്ടിച്ച ബൈക്കുകൾ ഇവർ വിൽപ്പന നടത്തുന്നില്ല സ്വന്തമായി ഉപയോഗിക്കാനാണ് എന്നാണ് പറയുന്നത്. മോഷണ വിവരം പുറത്തറിയാതിരിക്കാൻ ബൈക്കുകൾ വീട്ടിലും കൊണ്ടുപോകുന്നില്ല. ബൈക്കുകളുടെ നമ്പർ പ്ലേറ്റും കുട്ടികൾ തന്നെ മാറ്റുന്നുമുണ്ട്. വടകരയിൽ നിരന്തരം ബൈക്ക് മോഷണം പരാതിയുടെ അന്വേഷണത്തിൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം വടകര എസ്.ഐ രഞ്ജിത്ത് അന്വേഷണം നടത്തിയപ്പോഴാണ് എട്ടിലും ഒമ്പതിലും പത്തിലും വടകരയിലെ പഠിക്കുന്ന കുട്ടിക്കള്ളന്മാർ പിടിയിലായത്.

Description: School students steal bikes in Vadakara; One more student in custody