സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ 59 സ്ക്കൂളുകളിൽ 38ലും എസ്എഫ്ഐ


കോഴിക്കോട്: ജില്ലയിൽ സംഘടനാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 59 സ്ക്കൂളുകളിൽ 38ലും എസ്എഫ്ഐ വിജയിച്ചു. 25 സ്ക്കൂളുകളിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. ജിഎച്ച്എസ് അഴിയൂർ,വട്ടോളി സംസ്‌കൃതം എച്ച് എസ്, തിരുവങ്ങൂർ എച്ച് എസ് എസ് , മണിയൂർ എച്ച് എസ് എസ് എന്നീ സ്ക്കൂളുകൾ യു ഡി എസ് എഫ് സഖ്യത്തിൽ നിന്നും എസ്എഫ്ഐ പിടിച്ചെടുത്തു.

ഇരിങ്ങണ്ണൂർ HSS, KR HSS പുറമേരി,EMS പെരുമണ്ണ,GGVHSS ഫറോക്ക്,GVHSS ചെറുവണ്ണൂർ, സംസ്കൃതം എച്ച് എസ് വട്ടോളി, വട്ടോളി നാഷണൽ HSS,കുണ്ടുതോട് HS,കാവിലുംപാറ GHS,GVHSS മടപ്പള്ളി,GHSS മടപ്പള്ളി, ജിവിഎച്ച്എസ് കൊയിലാണ്ടി,GHSS പന്തലായനി, SVAGHSS നടുവത്തൂർ, GHSS പുത്തൂർ, ജെ എൻ എം പുതുപ്പണം, മേമുണ്ട HSS,മണിയൂർ HSS,സംസ്‌കൃതം HSS വടകര,അവിടനല്ലൂർ HSS,പ്ലാന്റേഷൻ സ്ക്കൂൾ മുതുകാട്,GHS വെങ്ങപ്പറ്റ,സെന്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയൽ, GHSS കക്കോടി,GVHSS മേപ്പയൂർ എന്നീ സ്ക്കൂളുകളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.

അതേസമയം സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ഭൂരിഭാ​ഗം സ്കൂളുകളിലും യു ഡി എസ് എഫ് മുന്നേറ്റം നടത്തി. അരിക്കുളം കെപിഎം സ്കൂൾ, കൂത്താളി വോക്കേഷണൽ ഹയർ സെക്കണ്ടറി, ആവള ഹയർ സെക്കന്ററി സ്കൂൾ, വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, ചെറുവണ്ണൂർ ഹൈസ്കൂൾ, തുറയൂർ ബിടിഎം ഹയർസെക്കണ്ടറി സ്കൂൾ, നൊച്ചാട് ഹയർസെക്കണ്ടറി സ്കൂൾ തുടങ്ങിയവിടങ്ങളിലാണ് യു ഡി എസ് എഫ് വിജയിച്ചത്.

GHSS കല്ലാച്ചി,GHSS വളയം GHSS വെള്ളിയോട്,RNM HSS നരിപ്പറ്റ,AJJM HS ചാത്തൻങ്കോട്ടുനട,KKMGVHSS ഓർക്കാട്ടേരി,GHSS അഴിയൂർ,GHSS ചോറോട്,തിരുവങ്ങൂർ HSS,പൊയിൽക്കാവ് HSS,GVHSS അത്തോളി,GHSS കായണ്ണ,GHSS പയമ്പ്ര എന്നീ സ്ക്കൂൾ പാർലമെന്റുകളും എസ്എഫ്ഐ വിജയിച്ചു.