അഞ്ച് സ്‌കൂളുകള്‍ തിരിച്ചു പിടിച്ചു; പേരാമ്പ്ര മേഖലയില്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് എസ്.എഫ്.ഐ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് എസ്.എഫ്.ഐ. തെരഞ്ഞെടുപ്പ് നടന്നതില്‍ ചെറുവണ്ണൂര്‍ ഹൈസ്‌കൂളില്‍ ഒഴികെ മറ്റെല്ലായിടത്തും എസ്.എഫ്.ഐയാണ് വിജയിച്ചത്.

കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കായണ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെങ്ങപ്പറ്റ ഹൈസ്‌കൂള്‍, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ വിജയം നേടിയത്. ഇതില്‍ അഞ്ച് സ്‌കൂളുകള്‍ എസ്.എഫ്.ഐ തിരിച്ചുപിടിച്ചതാണ്.

മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറിയിലും തിരിച്ചുപിടിച്ചതില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്തില്‍ പത്ത് സീറ്റും നേടിയതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. ആവള ഹയര്‍ സെക്കണ്ടറി, വെങ്ങപ്പറ്റ ഹൈസ്‌കൂള്‍, വടക്കുമ്പാട് ഹൈസ്‌കൂള്‍, കൂത്താളി ഹയര്‍ സെക്കണ്ടറി എന്നിവയാണ് തിരിച്ചുപിടിച്ച മറ്റ് സ്‌കൂളുകള്‍.