ചൂട് കൂടുന്നു; മാഹിയിലെ സ്കൂളുകൾ അടച്ചു
മാഹി: മാഹിയിലെ സ്കൂളുകൾ അടച്ചു. വേനൽ ചൂട് കൂടുന്ന സാഹചര്യത്തിലാണ് കേരളത്തോട് ചേർന്ന് നിൽക്കുന്ന മാഹിയിൽ സ്കൂളുകൾ താത്കാലികമായി അടച്ചത്.
ഇന്ന് മുതൽ ജൂൺ 1 വരെയാണ് സ്കൂളുകൾ അടച്ചിടുക. മാഹി കൂടാതെ മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളായ പുതുച്ചേരി, യാനം, കാരയ്ക്കൽ, എന്നിവിടങ്ങളിലെ സ്കൂളുകൾക്കും അവധി ബാധകമാണ്. ജൂൺ 2 മുതൽ സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലാകും.
[mid 2]