ഉന്നത വിജയികള്‍ക്കും കേരള സംഗീത നാടക അക്കാദമി ജേതാവ് രാജീവന്‍ മമ്മിളിയ്ക്കും പേരാമ്പ്ര ഹൈസ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അനുമോദനം


പേരാമ്പ്ര: എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ വിജയികളായവര്‍ക്കും കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് രാജീവന്‍ മമ്മിളിയ്ക്കും ആദരവുമായി പേരാമ്പ്ര ഹൈസ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍.

1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയികളായ മക്കള്‍ക്കാണ് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചത്.

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നിഷിത കെ. ഉദ്ഘാടനം ചെയ്തു. മുഖ്യതിഥികളായി പങ്കെടുത്ത ഹെഡ്മാസ്റ്റര്‍ സുനില്‍കുമാര്‍ പി. ബാച്ച് അംഗവും നാടക നടനുമായ രാജീവന്‍ അമയ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
1986 SSLC ബാച്ച് ചെയര്‍മാന്‍ മനോജ് പി. അധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രദീപന്‍ ടി. രഘുനാഥന്‍ നല്ലാശ്ശേരി, ബുഷറ, ഷൈലജ, വിജയന്‍ കെ.കെ, അനിത, സനില, ശോഭ കല്ലോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കണ്‍വീനര്‍ സതീഷ് നീലാംബരി സ്വാഗതവും ട്രഷറര്‍ സുധീഷ് എന്‍.പി.നന്ദിയും രേഖപ്പെടുത്തി.