സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്മാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് ; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്മാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2024 വർഷത്തെ സ്‌കോളർഷിപ് നൽകുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ലോട്ടറി ടിക്കറ്റ് വിൽപ്പന ഉപജീവനമാർഗ്ഗമായി സ്വീകരിച്ച അംഗങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്.
2024 ലെ എസ്എസ്എൽസി പരീക്ഷയിൽ 80 % മാർക്കോടെ വിജയിച്ച് റഗുലർ ഹയർ സെക്കണ്ടറി തലപഠനത്തിനോ മറ്റു റഗുലർ കോഴ്സിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും, റഗുലർ പ്രെഫഷണൽ കോഴ്‌സുകൾ, ബിരുദാനന്തര കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബർ 30. ഫോൺ: 0495-2378222.