സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം; തീയതി നീട്ടി


കോഴിക്കോട്: സ്‌കോള്‍-കേരള മുഖേനയുള്ള 2024-26 ബാച്ചിലേക്കുള്ള ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാംവര്‍ഷ പ്രവേശന തീയതികള്‍ നീട്ടി. പിഴയില്ലാതെ ആഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ ഏഴ് വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ www.scolekerala.org യില്‍ ലഭ്യമാണ്. ഓണ്‍ലൈനായി നിലവില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കണം.

Description: Schol Kerala Plus One Admission; Date extended