ആഗ്രഹം നിറവേറ്റി ബന്ധുക്കളും സഖാക്കളും; സ്‌കറിയ മാസ്റ്ററുടെ ഭൗതിക ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറി, ഉദാത്തമായ കമ്മ്യൂണിസ്റ്റ് മാതൃക (വീഡിയോ കാണാം)


കൂരാച്ചുണ്ട്: മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെ മുതില്‍ന്ന നേതാവുമായിരുന്ന മുറിഞ്ഞകല്ലേല്‍ എം.എം സ്‌കറിയ മാസ്റ്ററുടെ ഭൗതിക ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം ഏറ്റുവാങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലല്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഗോപി, അനാട്ടമി മേധാവി ഡോക്ടര്‍ ആശ, സ്‌കറിയ മാസ്റ്ററുടെ കുടുംബാംഗങ്ങള്‍, പാര്‍ട്ടി നേതാക്കള്‍, സഖാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

മരണാനന്തരം ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാന്‍ അദ്ദേഹം നേരത്തെ സമ്മതം പത്രം നല്‍കിയതായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം.

തുടര്‍ന്ന് തിങ്കളാഴ്ച്ചയോടെ കൂരാച്ചുണ്ടിലെത്തിച്ച മൃതദേഹം കൂരാച്ചുണ്ട് എ.കെ.ജി മന്ദിരത്തിലും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പരിസരത്തും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പ്രിയ സഖാവിനെ ഗുരുനാഥനെ അവസാനനോക്കു കാണാനായ് നിരവധിപേര്‍ എത്തിയിരുന്നു.

വീഡിയോ കാണാം