തെരുവുനായയെ കണ്ട് പേടിച്ചോടി; പാനൂരിൽ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു
പാനൂർ: തെരുവുനായയെ കണ്ട് പേടിച്ചോടിയ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. തൂവക്കുന്നിലെ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് മുഹമ്മദ് ഫസൽ (9) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി സമീപത്തെ റോഡിനോട് ചേർന്നുള്ള ആൾമറയില്ലാത്ത കാടുമൂടിയ കിണറ്റിൽ വീഴുകയായിരുന്നു. പലവഴിക്ക് ഓടിയ കുട്ടികൾ ഫസൽ കിണറ്റിൽ വീണത് കണ്ടില്ല. വീട്ടിലെത്താൻ വൈകിയതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
തൂവക്കുന്നിലെ കൊളവല്ലൂർ ഗവ. എൽ.പി. സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.
ഉപ്പ: ഉസ്മാൻ
ഉമ്മ: ഫൗസിയ
സഹോദരി : ആൽഫ