‘ലഹരി വസ്തുക്കളോട് നോ പറയാം’ മേപ്പയൂരിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്


മേപ്പയ്യൂർ: വനിതാ ശിശു വികസന വകുപ്പിന്റെയും മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ജാഗ്രതാ സമിതി അംഗങ്ങൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.

സ്ക്കൂൾ പ്രധാനാധ്യാപകൻ കെ.നിഷിത്ത് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര സിവിൽ പോലീസ് ഓഫീസർ ജമീല റഷീദ് ബോധവൽക്കരണ ക്ലാസ്സെടുത്തു. ഐ.സി.ഡി എസ്സ് സൂപ്പർവൈസർ റീന, സ്ക്കൂൾ കൗൺസിലർ ഷിജി ആയടത്തിൽ, സ്ക്കൂൾ ജാഗ്രത സമിതി കൺവീനർ ബിന്ദു എം എന്നിവർ സംസാരിച്ചു.

Summary: say no to drugs; negative imapact of drugs awareness class held at meppayur