ലഹരി വസ്തുക്കൾ വേണ്ടേ, വേണ്ട! പേരാമ്പ്ര അ​ഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സംഗീത ശില്പവും


പേരാമ്പ്ര: ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ഭാ​ഗമായി കേരളത്തിലെ മുഴുവൻ അഗ്നി രക്ഷാ നിലയങ്ങളിലും ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ബി സന്ധ്യ ഐ.പി.എസ് നിർവഹിച്ചു. ക്യാമ്പയിന്റെ ഭാ​ഗമായി സംസ്ഥാനത്തെ 129 ഫയർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച്‌ ലഹരി വിരുദ്ധ പ്രതിജ്ഞ നടന്നു.

പേരാമ്പ്രയിൽ നടന്ന പരിപാടി പന്ത്രണ്ടാം വാർഡ് മെമ്പർ പി.ജോന ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ സിപി ഗിരീശൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

അഗ്നിശമന ജീവനക്കാർ, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പ്രതിജ്ഞ ഏറ്റുചൊല്ലി. പേരാമ്പ്ര ബസ്റ്റാൻഡ് പരിസരത്ത് എരവട്ടൂർ നാരായണ വിലാസം യുപി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സംഗീത ശില്പം അവതരിപ്പിച്ചു.

Summary: ‘Say no to drugs’ Anti-drug pledge at perambra