‘സേ നോ ടു ഡ്ര​ഗ്സ്’; പേരാമ്പ്രയിൽ ലഹരിവിരുദ്ധ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർത്ഥികൾ


 

പേരാമ്പ്ര: സർക്കാരിൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പേരാമ്പ്ര എ.യു.പി. സ്കൂളിൽ കുട്ടിച്ചങ്ങല സംഘടിപ്പിച്ചു.
എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും ഉൾപ്പെടെ ആയിരത്തോളം പേർ ചങ്ങലയിൽ അണിനിരന്നു. സേ നോ ടു ഡ്ര​ഗ്സ് എന്നെഴുതിയ കളങ്ങളിൽ കുട്ടികൾ അണിനിരന്നത് വേറിട്ട കാഴ്ചയായി.

വാർഡ് മെമ്പർ ജോന.പി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.പി. മിനി, പി.ടി.എ.പ്രസിഡന്റ് ടി.സുബീഷ്, ടി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Summary: ‘Say No to Drugs’; anti-drug chain in Perambra