മഴയാത്രക്കൊപ്പം മഴ വരയും: കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ മഴ വര സംഘടിപ്പിച്ച് ‘സേവ്‌’


കുറ്റ്യാടി: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ ‘സേവ്’ സംഘടിപ്പിക്കുന്ന മഴയാത്രയോട് അനുബന്ധിച്ച് കുറ്റ്യാടി ബസ് സ്റ്റാൻഡിൽ മഴ വര സംഘടിപ്പിച്ചു ചിത്രകാരൻ വേണു ചീക്കോന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

ബസ് സ്റ്റാന്റില്‍ പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രവർത്തകരും ചിത്രങ്ങൾ വരച്ചു. വിദ്യാർത്ഥികളായ റീമ സലീം, അനയ് രാജീവ്, ഫിയ മെഹ്റിൻ, ഏബൽ എന്നിവർ ചിത്രം വരച്ചു.

ആഷോ സമം അധ്യക്ഷനായി. ഇ.കെ സുരേഷ് കുമാർ, വടയക്കണ്ടി നാരായണൻ, എസ്.ജെ സജീവ് കുമാർ, സെഡ് എ സൽമാൻ, കെ ദിനേശൻ, ഷൗക്കത്ത് അലി എരോത്ത്, കെപി സുരേഷ്, എ വി അമ്പുജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.

ജൂലൈ 15 ശനിയാഴ്ച പക്രം തളം ചുരത്തിലാണ് സേവിന്റെ മഴയാത്ര